തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെത്തുന്നവര്‍ക്ക് അത്യവശ്യമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നാല്‍ കണ്ണും മൂക്കും പൊത്തി വേണം നഗരസഭ നിര്‍മിച്ച പൊതു ശുചിമുറി ഉപയോഗിക്കാന്‍.
പണം കൊടുത്ത് ഉപയോഗിക്കുന്നതാണെങ്കിലും വൃത്തി എന്നത് സ്വപ്നത്തിൽ മാത്രം.
ലക്ഷങ്ങൾ മുടക്കി നിർമിച്ച ശൗചാലയം ഉപയോഗിക്കുന്നവർ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിൽ പറഞ്ഞതു പോലെ ഒന്നുകിൽ ഉള്ളിൽ കയറിയാൽ പാട്ടു പാടണം, അല്ലെങ്കിൽ വാതിൽ തള്ളിപിടിക്കണം. കാരണം വാതിലുകൾ പൂട്ടാൻ സംവിധാനമില്ലെന്നതു തന്നെ.
ഈ ശൗചാലയം ഒരുതവണ ഉപയോഗിച്ചാല്‍ പോലും അസുഖം ഉറപ്പ്. മിക്ക യാത്രക്കാരും ഗതികേട് കൊണ്ടാണ് ഇവിടേക്ക് കയറുന്നത്. ശൗചാലയത്തില്‍ പണം വാങ്ങാന്‍ മാത്രമായാണ് ആളുകള്‍ ഇരിക്കുന്നത്. നടത്തിപ്പുകാർ വൃത്തിയാക്കാൻ തയാറാകുന്നില്ല.
എന്നാൽ ഇതെല്ലാം പരിശോധിക്കേണ്ട നഗരസഭ ആരോഗ്യ വിഭാഗമാകട്ടെ ഇതൊന്നും കണ്ടില്ലെന്നും നടിക്കുകയാണ്.