രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോട്ടയം ഡിസിസി സംഘടിപ്പിച്ച സമരം ഉച്ചയ്ക്ക് അവസാനിപ്പിച്ചു.
സമരം അവസാനിപ്പിച്ച് വി ടി ബല്‍റാമും നാട്ടകം സുരേഷും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബിരിയാണി കഴിക്കുന്ന വീഡിയോ പുറത്തുവന്നു.
രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ ഉപവാസം സംഘടിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഉച്ചയോടെ സമരം അവസാനിപ്പിച്ച് പിരിയുകയായിരുന്നു.
കോട്ടയത്ത് ഉപവാസസമരം ഉത്ഘാടനം ചെയ്തത് വി ടി ബല്‍റാമായിരുന്നു. കാലത്ത് ഉപവാസം ഇരുന്ന ശേഷം നാല് മണി വരെ കാത്തുനില്‍ക്കാതെ വി ടി ബല്‍റാം, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നീ നേതാക്കള്‍ ഉച്ചയോടെ സമരം അവസാനിപ്പിച്ച് ബിരിയാണി കഴിക്കാന്‍ കയറി. ഇതിന്റെ വീഡിയോ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്റ്റാറ്റസ് ഇടുകയും ചെയ്തു. ഇതോടെയാണ് വീഡിയോ വൈറലായത്.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് എല്ലാ ഡിസിസികളിലും ഉപവാസസമരം നടത്താന്‍ കെപിസിസിയുടെ നിര്‍ദേശമുണ്ടായിരുന്നു.
അതാത് ജില്ലകളിലെ കെപിസിസി ഭാരവാഹികള്‍, നേതാക്കന്മാര്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശവുമുണ്ടായിരുന്നു.