ഇടപെടൽ കാര്യക്ഷമമായില്ലെന്ന്! ബ്ലോ​ക്ക് ഭ​ര​ണ​വും ന​ഷ്ട​പ്പെ​ട്ടു, കോ​ന്നി​യി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​രി​ടു​ന്ന​ത് വ​ന്‍​ തി​രി​ച്ച​ടി; മുതലെടുത്ത് എൽഡിഎഫ്

കോ​ന്നി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്് ഭ​ര​ണം കൂ​ടി ന​ഷ്ട​മാ​യ​തോ​ടെ കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല പ​രി​ധി​യി​ല്‍ യു​ഡി​എ​ഫി​ന് വ​ന്‍ ന​ഷ്ടം.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ജി​ല്ല​യി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത് കോ​ന്നി​യി​ലും കോ​യി​പ്ര​ത്തും മാ​ത്ര​മാ​യി​രു​ന്നു.

കോ​ന്നി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കോ​ന്നി, ത​ണ്ണി​ത്തോ​ട്, ചി​റ്റാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചെ​ങ്കി​ലും ചി​റ്റാ​റി​ല്‍ ഭ​ര​ണ​ത്തി​ലെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

മൈ​ല​പ്ര​യി​ല്‍ ഭ​ര​ണ​ത്തി​ലെ​ത്താ​നു​ണ്ടാ​യി​രു​ന്ന സാ​ഹ​ച​ര്യ​വും ന​ഷ്ട​മാ​ക്കി.

ഇടപെടൽ കാര്യക്ഷമമായില്ലെന്ന്

നേ​ര​ത്തെ 2019ല്‍ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ യു​ഡി​എ​ഫി​ന് കോ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ല​വും ന​ഷ്ട​മാ​യി.

2021 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത് ആ​വ​ര്‍​ത്തി​ച്ച​തോ​ടെ യു​ഡി​എ​ഫി​ന് സ​മ്പൂ​ര്‍​ണ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്നു.

ഒ​രു മെം​ബ​റു​ടെ പി​ന്തു​ണ​യി​ല്‍ ഭ​ര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ല​നി​ര്‍​ത്താ​ന്‍ നേ​തൃ​ത്വ​ത്തി​ ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഇ​ട​പെ​ട​ല്‍ കാ​ര്യ​ക്ഷ​മ​മ​ല്ലാ​യി​രു​ന്നു​വെ​ന്ന ്പ​റ​യു​ന്നു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ള​കൊ​ള്ളൂ​ര്‍ ഡി​വി​ഷ​നി​ല്‍ ജി​ജി സ​ജി​ക്ക് സീ​റ്റ് ന​ല്‍​കു​ന്ന​തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ത​മ്മി​ല്‍ ത​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്നു.

യു​ഡി​എ​ഫി​ന് അ​ധി​കാ​രം ല​ഭി​ച്ച​തോ​ടെ പ്ര​സി​ഡ​ന്റു സ്ഥാ​ന​ത്തേ​ക്ക് മൂ​ന്ന് വ​നി​ത​ക​ളു​ടെ പേ​രു​ക​ളാ​ണ് ഉ​യ​ര്‍​ന്നു​വ​ന്ന​ത്. ഭ​ര​ണ​പ​രി​ച​യ​വും ഇ​വ​ര്‍ മൂ​ന്നു​പേ​രും അ​വ​കാ​ശ​പ്പെ​ട്ടു.

എ​ന്നാ​ല്‍ ഉ​പാ​ധി​ക​ളി​ല്ലാ​തെ എം.​വി. അ​മ്പി​ളി​യെ പ്ര​സി​ഡ​ന്റാ​ക്കാ​ന്‍ നേ​തൃ​ത്വ​ത്തി​ല ചി​ല​ര്‍ നി​ന്നു​ണ്ടാ​യ ക​ലാ​പ​ത്തി​ന്റെ വ​ക്കി​ലെ​ത്തി​ച്ചു.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ യു​ഡി​എ​ഫ് വി​രു​ദ്ധ നി​ല​പാ​ട് ര​ഹ​സ്യ​മാ​യി സ്വീ​ക​രി​ച്ച​പ്പോ​ഴും പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നു ശ്ര​മം ഉ​ണ്ടാ​യി​ല്ല.

ആ​റു​മാ​സം ക​ഴി​ഞ്ഞ​തോ​ടെ എ​ല്‍​ഡി​എ​ഫ് ഇ​ട​പെ​ട​ലി​ല്‍​എ​തി​ര്‍​പ്പു​ക​ള്‍ മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നു.

എ​ല്‍​ഡി​എ​ഫ് അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്ന​തി​നു​ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി ഇ​ട​പെ​ട​ല്‍ ന​ട​ത്താ​നും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ശ്ര​മി​ച്ചി​ല്ലെ​ന്നു പ​റ​യു​ന്നു.

നേ​താ​ക്ക​ള്‍ ത​മ്മി​ലു​ള്ള ഗ്രൂ​പ്പ് പോ​രും ത​ര്‍​ക്ക​ങ്ങ​ളു​മാ​ണ് ഭ​ര​ണം ന​ഷ്ട​മാ​കാ​ന്‍ പ്ര​ധാ​ന കാ​ര​ണ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

മുതലെടുത്ത് എൽഡിഎഫ്

ചി​റ്റാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഭ​ര​ണ​സാ​ധ്യ​ത ന​ഷ്ട​മാ​ക്കി​യ​തി​നു പി​ന്നി​ലും സ​മാ​ന സാ​ഹ​ച​ര്യ​മാ​ണ്. യു​ഡി​എ​ഫി​ലെ ത​ര്‍​ക്ക​ങ്ങ​ള്‍ മു​ത​ലെ​ടു​ത്ത് എ​ല്‍​ഡി​എ​ഫ് ക​രു​ക്ക​ള്‍ നീ​ക്കു​ക​യും ചെ​യ്തു.

കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം 25 വ​ര്‍​ഷ​ത്തോ​ളം കൈ​പ്പി​ടി​യി​ലു​ണ്ടാ​യി​രു​ന്ന യു​ഡി​എ​ഫ് മ​ണ്ഡ​ല​പ​രി​ധി​യി​ലെ ഒ​ട്ടു​മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളും ഭ​രി​ച്ചി​രു​ന്ന​താ​ണ്.

യു​ഡി​എ​ഫ് കോ​ട്ട​ക​ളെ​ന്നു വി​ശേ​ഷ​ണ​മു​ണ്ടാ​യി​രു​ന്ന മൈ​ല​പ്ര, പ്ര​മാ​ടം അ​ട​ക്ക​മു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലാ​യി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സം​വി​ധാ​നം നി​ല​വി​ല്‍ വ​ന്ന​തി​നു​ശേ​ഷം ര​ണ്ടാം ത​വ​ണ​യാ​ണ് എ​ല്‍​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ ഒ​രു പ്ര​സി​ഡ​ന്റ് അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്. 2000 – 2005 കാ​ല​യ​ള​വി​ല്‍ എ​ല്‍​ഡി​എ​ഫി​നാ​യി​രു​ന്നു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം.

ജി​ജി സ​ജി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ ് ക​മ്മീ​ഷ​നി​ല്‍ പ​രാ​തി, ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

കോ​ന്നി: കൂ​റു​മാ​റി​യ യു​ഡി​എ​ഫ് അം​ഗം ജി​ജി സ​ജി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​താ​യും ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

പാ​ര്‍​ട്ടി വി​പ്പ് ലം​ഘി​ച്ച് വോ​ട്ടു ചെ​യ്ത ജി​ജി സ​ജി​യെ കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം അ​യോ​ഗ്യ​യാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റി​ല്‍ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച ജി​ജി സ​ജി അ​വി​ശ്വാ​സ പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി വി​പ്പ് ലം​ഘി​ച്ചാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്റ് ബാ​ബു ജോ​ര്‍​ജ് പ​റ​ഞ്ഞു.

തു​ട​ര്‍​ന്ന് ഇ​വ​രെ പാ​ര്‍​ട്ടി സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ളി​ലൂ​ടെ ജി​ജി സ​ജി​ക്ക് വി​പ്പ് കൈ​മാ​റി​യി​രു​ന്ന​താ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ലെ പ​രാ​തി​യി​ല്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പു​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം.

Related posts

Leave a Comment