തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം പ്രതിപാദിക്കുന്ന പ്രചാരണ വീഡിയോ കോൺഗ്രസ് പിൻവലിച്ചു.
വിശ്വാസ സംരക്ഷണത്തിനു നിയമം എന്ന മുദ്രാവാക്യം ഉയർത്തുന്ന വീഡിയോ സ്ത്രീ വിരുദ്ധമാണെന്നും വർഗീയത പടർത്തുവെന്നും ആരോപണം ശക്തമായ സാഹചര്യത്തിലാണ് പിൻവലിച്ചത്.
ഇൻഡ്യൻ നാഷണൽ കോൺഗ്രസ് കേരള എന്ന ഔദ്യോഗിക പേജിൽ പ്രത്യക്ഷപ്പെട്ട പരസ്യമാണ് പിൻവലിച്ചത്. .
കെട്ടുനിറച്ച് ശബരിമലയ്ക്ക് പോകുന്ന അയ്യപ്പഭക്തർക്കൊപ്പം ഹെഡ്സെറ്റും കൂളിംഗ് ഗ്ളാസും ധരിച്ച ലിപ്സ്റ്റിക് പുരട്ടിയ യുവതിയും പോകുന്നതാണ് പരസ്യത്തിലുള്ളത്.
യുവതി പോലീസിനൊപ്പം സെൽഫിയെടുക്കുന്നതും ഭക്തർ യുവതിക്കെതിരെ പ്രതിഷേധിക്കുന്നതും പരസ്യത്തിലുണ്ട്.
വിശ്വാസ സംരക്ഷണത്തിന് നിയമം യുഡിഎഫിന്റെ വാക്ക്, നാട് നന്നാകാൻ യുഡിഎഫ് എന്നീ മുദ്രാവാക്യങ്ങളോടു കൂടിയാണ് വീഡിയോ അവസാനിക്കുന്നത്.
വേണ്ടത്ര അവധാനതയോ അനുമതിയോ ഇല്ലാതെ പുറത്തിറങ്ങിയ പരസ്യമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.
ഇത്തരം പ്രശ്നങ്ങൾ ഇനിയുണ്ടാകാതിരിക്കാൻ സോഷ്യൽ മീഡിയാ നയം രൂപീകരിക്കാനും കോൺഗ്രസ് തീരുമാനിച്ചു