തൃശൂർ: അവിണിശേരിയിൽ കോൺഗ്രസ് പ്രവർത്തകർക്കുനേരേ സിപിഎം ആക്രമണം. പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. സൂരജ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പ്രിയൻ പെരിഞ്ചേരി എന്നിവരെ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരേ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്നിയുടെ പോസ്റ്റർ പ്രചാരണത്തിനിടെ ഇന്നലെ രാത്രിയിലാണു സംഭവം.
പിണറായി കുടുംബത്തിന്റെ അഴിമതികൾ തുറന്നു കാണിക്കുന്ന സമരപോരാട്ടത്തിനെതിരെയുള്ള സമരത്തിൽനിന്ന് സിപിഎം ഗുണ്ടായിസം കണ്ടു പേടിച്ചോടില്ലെന്ന് കെപിസിസി സെക്രട്ടറി എ. പ്രസാദ് പറഞ്ഞു.