ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയം വിലയിരുത്താൻ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് തോൽവി ബൂത്ത് തലത്തിൽ വിലയിരുത്താനാണ് എഐസിസി തീരുമാനം.കോണ്‍ഗ്രസിന് ബൂത്ത് തലത്തിൽ കിട്ടിയ വോട്ടിന്റെ കണക്ക് അറിയിക്കാൻ പിസിസികൾക്ക് നിർദേശം നൽകി. വെള്ളിയാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പരാജയത്തില്‍ നിന്ന് തിരിച്ചുവരാന്‍ ബൂത്ത് തലം മുതല്‍ ഹൈക്കമാന്‍ഡ് വരെയുള്ള സമ്പൂര്‍ണമായ അഴിച്ചുപണിയാണ് കോണ്‍ഗ്രസിന് ഇന്ന് ആവശ്യമായി വന്നിരിക്കുന്നത്.
പ്രാദേശിക വികാരം മാനിച്ച് പ്രവര്‍ത്തനം നടത്താന്‍ കഴിയാതെ പോയതിന്റെ ഫലമാണ് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസിന് തിരിച്ചടിയായതെന്ന് നേതാക്കൾ വ്യക്തമാക്കുന്നു.