രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സമവായത്തിൽ എത്തിയിട്ടില്ല; സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം പിന്തുണ നൽകുമോ ഇല്ലയോ എന്ന കാര്യം അറിയിക്കുമെന്ന് കോൺഗ്രസ്

TVM-CONGRESS  ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സമവായത്തിൽ എത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷവുമായി സമവായത്തിന് ബിജെപി അധ്യക്ഷൻ അമിത് ഷാ നിയോഗിച്ചിരിക്കുന്ന വെങ്കയ്യ നായിഡു, രാജ്നാഥ് സിംഗ് എന്നിവർ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം പിന്തുണ നൽകുമോ ഇല്ലയോ എന്ന കാര്യം അറിയിക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. സോണിയയുമായി കേന്ദ്രമന്ത്രിമാർ കൂടിക്കാഴ്ച നടത്തിയെങ്കിലും രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ആരെയാണ് പരിഗണിക്കുന്നതെന്ന കാര്യം ഇരുവരും വ്യക്തമാക്കിയില്ല.

സമവായത്തിന് ശ്രമിക്കുന്ന ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം കോണ്‍ഗ്രസ് വിഷയം ചർച്ച ചെയ്യും. ഇതിന് ശേഷം മറ്റ് പ്രതിപക്ഷ പാർട്ടികളുടെ അഭിപ്രായം തേടിയാവും അന്തിമ തീരുമാനമെടുക്കുക എന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി.

സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ പിന്തുണയുടെ കാര്യത്തിൽ ഒരു തീരുമാനവും എടുക്കില്ലെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് മല്ലിഖാർജുന ഖാർഗെയും വ്യക്തമാക്കി.

Related posts