ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലെ അവശേഷിക്കുന്ന നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. വയനാട് സീറ്റിന്റെ കാര്യത്തിൽ തീരുമാനം നീളുന്നതാണ് നാലിടത്തെയും സ്ഥാനാർഥി പ്രഖ്യാപനം വൈകാൻ കാരണം.
നാല് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ കേരളത്തിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിയാലോചന നടത്തും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാർഥികളെയാണ് നിശ്ചയിക്കാനുള്ളത്.
വയനാട് സീറ്റിനായുള്ള എ ,ഐ ഗ്രൂപ്പുകളുടെ പിടിവലിയാണ് നാല് സീറ്റുകളിലെ സ്ഥാനാർഥി നിർണയത്തിന് തടസം സൃഷ്ടിച്ചിരിക്കുന്നത്. തർക്കങ്ങൾ പരിഹരിക്കുന്നതിന് ഉമ്മൻ ചാണ്ടിയെ വീണ്ടും ഡൽഹിയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.