ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ്-ഡിഎംകെ സഖ്യം അവസരവാദപരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. വർഷങ്ങൾക്കു മുൻപ് തമിഴ്നാട്ടിലെ ജനങ്ങൾ തള്ളിക്കളഞ്ഞ കോൺഗ്രസ് പിൻവാതിലിലൂടെ തിരിച്ചുവരാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐഎഡിഎംകെ സ്ഥാനാർഥി എൻ.ആർ. ശിവപതിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിലെയും ഡിഎംകെയിലെയും നിരവധി പേർ ജാമ്യത്തിലാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.