തൃശൂർ: ചാവക്കാട് മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദനം. ഡിവൈഎഫ്ഐ പ്രവർത്തകരുടെ ദേഹത്ത് വാഹനം തട്ടി എന്ന് പറഞ്ഞായിരുന്നു മർദ്ദനം. നാല് മഹിളാ കോൺഗ്രസ് പ്രവർത്തകർക്കും ഡ്രെെവർക്കുമാണ് മർദനമേറ്റത്.
ചാവക്കാട് തകർന്ന റോഡ് നന്നാക്കുന്നതിനായി സഹായിച്ചിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരുടെ ദേഹത്ത് വാഹനം തട്ടി എന്ന് പറഞ്ഞായിരുന്നു സംഘർഷം.
ഡ്രൈവർ വിഘ്നേഷിന്റെ മുഖത്ത് പരുക്കേറ്റു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നാല് മഹിളാ കോൺഗ്രസ് പ്രവർത്തകരും ചികിത്സ തേടി. ചാവക്കാട് പൊലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകി.
കൊച്ചിയിൽ രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുത്ത് തിരികെ വരികയായിരുന്ന വാഹനം ഡിവെെഎഫ്ഐ പ്രവർത്തകർ തടഞ്ഞ് ഡ്രെെവറേയും പ്രവർത്തകരേയും മർദിക്കുകയായിരുന്നു.