ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. ശശി തരൂരും മല്ലികാർജുൻ ഖാർഗെയുമാണ് മത്സരരംഗത്തുള്ളത്.
തരൂർ നാമനിർദേശ പത്രിക പിൻവലിക്കുമെന്ന് വാർത്ത പ്രചരിച്ചിരുന്നെങ്കിലും അദ്ദേഹം ഇക്കാര്യം തള്ളി.ഖാർഗെയുടെയും തരൂരിന്റെയും പ്രചാരണം ഇന്നും തുടരും.
ഗുജറാത്തിലും മുംബൈയിലും ഖാർഗെയ്ക്കു വൻ സ്വീകരണമാണ് ലഭിച്ചത്. ഇന്ന് ഹൈദരബാദിലും വിജയവാഡയിലുമാണ് ഖാർഗെയുടെ പ്രചാരണം.
ഡൽഹിയിലും മുംബൈയിലുമാണ് തരൂരിന്റെ പ്രചാരണപരിപാടികൾ. ഖാർഗെയ്ക്കൊപ്പം പ്രചാരണത്തിനായി രമേശ് ചെന്നിത്തലയുമുണ്ട്.
ഗുജറാത്തിലും മഹാരാഷ്ട്രയിലും ഖാർഗെയ്ക്കൊപ്പം ചെന്നിത്തലയുണ്ടായിരുന്നു. ആന്ധ്രയിലും തെലങ്കാനയിലും തമിഴ്നാട്ടിലും ചെന്നിത്തല പ്രചാരണ പരിപാടികളിൽ സജീവമാകും.