തൃശൂർ: തോൽവികൾ ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെതിരേ നിശിത വിമർശനവുമായി ജനങ്ങൾ സോഷ്യൽ മീഡിയയിൽ നേതൃത്വത്തിനെതിരേ കൊന്പുകോർക്കുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്ന അന്ന് മുതൽ ഫേസ്ബുക്കിലും വാട്സ്ആപ്പിലും നേതാക്കളും സാധാരണ പ്രവർത്തകരും അടക്കമുള്ള കോണ്‍ഗ്രസുകാർ തങ്ങളുടെ ശക്തമായ വികാരം രൂക്ഷമായ വാക്കുകളിലൂടെ പ്രകടിപ്പിച്ചു കൊണ്ട ിരിക്കുകയാണ്. നേതൃത്വം മാറണമെന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ട്.
ഇത് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അനിവാര്യമാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാൻ മടിയുള്ളവർ സേവ് കോണ്‍ഗ്രസ് ഫോറം പോലുള്ള കൂട്ടായ്മയുടെ പേരിൽ ആണ് തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ളത്.
തോൽവി ഏറ്റുവാങ്ങിയ പത്മജ വേണുഗോപാൽ അടക്കമുള്ളവർ നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
ഈ പശ്ചാത്തലത്തിലാണ് സോഷ്യൽ മീഡിയയിൽ ജനങ്ങൾ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട ് രംഗത്തെത്തിയിരിക്കുന്നത്.
ഡിസിസി പ്രസിഡന്റുമാർ പലയിടത്തും രാജിവയ്ക്കാൻ ഒരുങ്ങുകയാണ്. ചിലയിടത്ത് രാജി സമർപ്പിച്ചിട്ടുണ്ട ്.
കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനത്തിനിടയിൽ തൃശൂരിൽ ഒരു സീറ്റ് പോലും വർധിപ്പിക്കാൻ കോണ്‍ഗ്രസിന് ആയില്ല എന്നത് രൂക്ഷവമർശനമാണ് നേതൃത്വത്തിനെതിരെ ഉയർത്തുന്നത്.
അഭിപ്രായപകടനങ്ങൾ നേതൃത്വം തടയുന്നില്ല എന്നതും ശ്രദ്ധേയമാണ്. തൃശ്ശൂരിലെ ഗ്രൂപ്പിസവും പെയ്മെന്റ് സീറ്റ് വിവാദവുമെല്ലാം നേതൃത്വം മറുപടി പറയേണ്ട വിഷയങ്ങളാണ്.
നേതൃത്വത്തെ ചോദ്യം ചെയ്യാൻ സാധാരണ പ്രവർത്തകർ തയ്യാറാകുന്ന കാഴ്ചയ്ക്കാണ് കേരളമെന്പാടും കോണ്‍ഗ്രസ് സാക്ഷ്യം വഹിക്കുന്നത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച മണ്ഡലങ്ങളിൽ പോലും വിജയം നേടാൻ കഴിഞ്ഞില്ല എന്നത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിട്ടുണ്ട ്.