ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ ജാതീയമായി അപമാനിച്ച വിവാദനായിക ദീപ നിശാന്തിനെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ഫേസ്ബുക്കിലൂടെയാണ് ഇടതുചിന്തകയായ ദീപ ആലത്തൂരിലെ സ്ഥാനാര്‍ഥിയെ മോശമായി ചിത്രീകരിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ഇടതു അനുകൂലികളും ദീപയെ കൈവിട്ടു.
രണ്ടുമാസം മുമ്പ് കവിത കോപ്പിയടിച്ചതിന് ദീപയ്ക്കെതിരേ യുവകവി രംഗത്തു വന്നിരുന്നു. തൃശൂരില്‍ ഇടതുസ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് പരിഗണിച്ചിരുന്ന പേരായിരുന്നു ദീപയുടേത്. ഈ സംഭവത്തോടെ സ്ഥാനാര്‍ഥിത്വവും നഷ്ടമായി. പുതിയ കേസോടെ കോടതി കയറിയിറങ്ങേണ്ടി വരുമെന്ന് ഉറപ്പായി.