പനാജി: കർണാടകയ്ക്കു പിന്നാലെ ഗോവയിലും കോൺഗ്രസിൽ രാഷ്ട്രീയ പ്രതിസന്ധി. പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി സന്നദ്ധത അറിയിച്ച് സ്പീക്കറെ സമീപിച്ചു. ഇവര്‍ ബിജെപിയിൽ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. ഗോവയിൽ കോൺഗ്രസിന് 15 അംഗങ്ങളാണ് ആകെയുള്ളത്.
ബുധനാഴ്ച കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിന്റെ നിലനില്പിന് ഭീഷണിയുയര്‍ത്തി രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവച്ചിരുന്നു. ഇതോടെ രാജിവച്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 13 ആയി. രണ്ട് ജനതാദള്‍ എംഎല്‍എമാരും നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു.