കോട്ടയം: ഉമ്മൻചാണ്ടിയുമായിട്ടുള്ള ബന്ധം മുറിക്കാൻ ആർക്കും കഴിയില്ലെന്നു കോണ്ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചതുമായി ബന്ധപ്പെട്ടു കോണ്ഗ്രസ് പാർട്ടിയിൽ ഉടലെടുത്ത അസ്വാരസ്യത്തിനിടയിൽ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് തിരുവഞ്ചൂർ മനസ് തുറന്നത്.
ഉമ്മൻചാണ്ടിയുമായി പതിറ്റാണ്ടുകളായിട്ടുള്ള ബന്ധമാണ്. ഈ ബന്ധം മുറിക്കാൻ ആർക്കുംകഴിയില്ല. ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചിരിക്കുന്നതു മുതിർന്ന നേതാക്കളെ മാനിച്ചാണെന്നാണു കരുതുന്നത്.
എന്നാൽ പാർട്ടിയിൽ ഉടലെടുത്ത പ്രശ്നങ്ങളെ ചർച്ച ചെയ്തു പരിഹരിക്കാമായിരൂന്നു.പരസ്യപ്രതികരണങ്ങൾ ഒഴിവാക്കമായിരുന്നു.
ഇതേ സമയം ഉമ്മൻചാണ്ടിയെ ഇരുട്ടിൽ നിർത്തി മുന്നോട്ടു പോകാൻ കഴിയില്ലെന്നു ഐ ഗ്രൂപ്പ് നേതാവായ ജോസഫ് വഴയ് ക്കൻ വ്യക്തമാക്കുന്നു.
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലെ മുതിർന്ന നേതാക്കളാണ്. ഇവരെ മാനിക്കാതെ ഇതിനു ചുമതലപ്പെട്ട നേതാക്കൾ പ്രവർത്തിച്ചുവെന്നും വാഴയ്ക്കൻ വ്യക്തമാക്കുന്നു.