ആലപ്പുഴ: ഐഎൻടിയുസി നേതാവ് സത്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിയമ നടപടി തുടങ്ങി. കേസ് പുനരന്വേഷിക്കണം എന്നാവശ്യപെട്ടു കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി.
സിപിഎം നേരിട്ട് നടത്തിയ കൊലപാതകമെന്ന വെളിപ്പെടുത്തലിലാണ് പരാതി. സിപിഎം മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബുവാണ് വെളിപ്പെടുത്തൽ നടത്തിയത്.
യഥാർഥ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഐഎൻടിയുസി നേതാവ് സത്യന്റെ കൊലപാതകം; പുനരന്വേഷിക്കണമെന്ന് ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്
![](https://www.rashtradeepika.com/library/uploads/2021/03/congress-jhsbk.jpg)