കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള കോൺഗ്രസ് നേതാക്കളുടെ സംസ്ഥാന പര്യടനത്തിന് കോഴിക്കോട്ട് തുടക്കം.
കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും നേതൃത്വത്തിലാണ് ജില്ലയിലെ പര്യടനത്തിന് തുടക്കമായത്.
ഉച്ചകഴിഞ്ഞ് ജില്ലയിലെ കെപിസിസി, ഡിസിസി ഭാരവാഹികളുടെ യോഗത്തിലും തുടർന്ന് മുതിർന്ന നേതാക്കളുടെ യോഗത്തിലും നേതാക്കൾ പങ്കെടുക്കും.
മണ്ഡലം പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളും നേതാക്കൾ കേൾക്കും.ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശിക തലത്തിൽ പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പര്യടനം.
കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കൾ എല്ലാ ജില്ലകളിലും പര്യടനം നടത്തുന്നത്. പര്യടനം നവംബർ 11ന് എറണാകുളത്ത് അവസാനിക്കും.