തലശേരി: കണ്ണൂരിലെ കോൺഗ്രസിലെ പ്രമുഖന് കടുത്ത ഭീഷണി ഉയർത്തി കൊണ്ട് പഴയകാല ഐ ഗ്രൂപ്പ് നേതാക്കളുടെ രണ്ടാംഘട്ട രഹസ്യയോഗം ഇന്നലെ തലശേരിയിൽ നടന്നു.
നഗരത്തിലെ പ്രമുഖ ഹോട്ടലിൽ ഇന്നലെ ഉച്ചയോടെയാണ് യോഗം നടന്നത്. കൂത്തുപറമ്പിലെ മൂന്ന് പ്രമുഖ നേതാക്കളും പാനൂരിലെ പ്രമുഖ നേതാവുമുൾപ്പെടെ പങ്കെടുത്ത യോഗം മൂന്ന് മണിക്കൂർ നീണ്ടു നിന്നു.
കോളയാട് സ്വദേശിയും വ്യവസായ പ്രമുഖനുമായ നേതാവും യോഗത്തിനെത്തിയത് ശ്രദ്ധേയമായി. കണ്ണൂരിലെ കടലോരത്തെ ആഡംബര യോഗത്തിനു ശേഷമുള്ള ഇന്നലത്തെ യോഗത്തിലും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കളും പങ്കെടുത്തു.
കണ്ണൂരിലെ പഴയ കാല ഐ ഗ്രൂപ്പ് നേതാക്കളെ യോഗം നടന്നതിനു പിന്നാലെ ഉന്നത നേതാവിന്റെ മരുമകന്റെ വീട്ടിൽ ഉന്നതനും അനുയായികളും ഒത്തു ചേർന്നിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്നലെ ഐ ഗ്രൂപ്പുകാർ വീണ്ടും തലശേരിയിൽ യോഗം ചേർന്നത്. തലശേരി മേഖലയിലുള്ള പ്രവാസി വ്യവസായികളിൽ നിന്നും ഉന്നത നേതാവ് ട്രസ്റ്റിന്റെ പേരിൽ പിരിച്ചെടുത്ത കോടികളെക്കുറിച്ച് അന്വേഷണം നടത്താനും യോഗത്തിൽ ധാരണയായതായിട്ടാണ് അറിയുന്നത്.
പണം കൊടുത്ത പ്രവാസികളെ നേരിൽ കണ്ട് വിവരം ശേഖരിക്കാനും ഐ ഗ്രൂപ്പിലെ ചില നേതാക്കൾ ശ്രമമാരംഭിച്ചിട്ടുണ്ട്. തന്റെ സ്വന്തം പേരിൽ ഗ്രൂപ്പുണ്ടാക്കുകയും പിന്നീട് ഐ ഗ്രൂപ്പിൽ ചേക്കേറുകയും കൂത്തുപറമ്പിലെ സ്കൂൾ വിഷയത്തിൽ
പാർട്ടിയെ ഒറ്റിക്കൊടുത്ത് മൂന്ന് ബിജെപി ക്കാരെ ഭരണ സമിതിയിലെത്തിക്കുകയും സ്വന്തം ബ്രിഗേഡുണ്ടാക്കി വിലസുകയും ചെയ്യുന്ന നേതാവിന്റെ ബിജെപി അനുഭാവവും ഇന്നലത്തെ യോഗത്തിൽ ചർച്ചയായി.
കെപിസിസി നിർദ്ദേശമുണ്ടെന്നും ബിജെപിക്കാരെ സ്കൂൾ ഭരണ സമിതിയിലേക്ക് അടുപ്പിക്കരുതെന്നും പറഞ്ഞ ഉന്നത നേതാവ് കോൺഗ്രസ് നേതാക്കളെ ചതിച്ചു കൊണ്ട് ബിജെപിക്ക് അനുകൂല നിപോടെടുത്തുവെന്നും കൂത്തുപറമ്പിലെ നേതാവ് യോഗത്തിൽ വിശദീകരിച്ചു. ഗം