കായംകുളം : നഗരസഭയിലെ സ്ഥാനാർഥി നിർണ്ണയത്തെ ചൊല്ലി കായംകുളത്ത് കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. നഗരസഭ യു ഡി എഫ് പാർലമെന്ററി പാർട്ടി ലീഡറും ഡി സി സി ഉപാധ്യക്ഷനുമായ അഡ്വ യു.
മുഹമ്മദിന് ഇത്തവണ സീറ്റ് നിഷേധിച്ചതോടെയാണ് കോൺഗ്രസിൽ വിവാദവും ആരോപണ പ്രത്യാരോപണങ്ങളും രൂക്ഷമായത്. നഗരസഭ കൗണ്‍സിലര്‍ സ്ഥാനം ഇല്ലെങ്കിലും അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും ഭരണക്കാര്‍ക്ക് വിടുപണി ചെയ്ത് അഴിമതിപ്പണം
കൈപ്പറ്റുന്ന പാര്‍ട്ടിയിലെ ഒറ്റുകാര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും അഡ്വ.യു.മുഹമ്മദ് പറഞ്ഞു. സ്വന്തം വാര്‍ഡില്‍ മത്സരിച്ചാല്‍ കെട്ടിവെച്ച പണം ലഭിക്കാത്ത ആളും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എതിരാളിക്ക് റിക്കാര്‍ഡ് ഭൂരിപക്ഷം
നേടിക്കൊടുത്ത ആളിന് വേണ്ടി സെന്‍ട്രല്‍ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പദ്ധതി അട്ടിമറിക്കുന്നതിന് കൂട്ടുനില്‍ക്കാത്തതാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം ഇല്ലാതാകാന്‍ കാരണമായതെന്നും മുഹമ്മദ് ആരോപിച്ചു .
ഭൂരിപക്ഷമില്ലാത്ത കഴിഞ്ഞ 5 വര്‍ഷത്തെ എൽ ഡി എഫ് നഗരഭരണമാണ് ഈ നഗരം കണ്ട ഏറ്റവും വലിയ അഴിമതിക്കും ധൂര്‍ത്തിനും സാക്ഷിയായതെന്നും മുഹമ്മദ് പറഞ്ഞു .
ഇഷ്ടക്കാരെ കെട്ടിയിറക്കി…
പല വാര്‍ഡുകളിലെയും സ്ഥാനാര്‍ത്ഥിപ്പട്ടിക അവഗണിച്ച് ഇഷ്ടക്കാരെ കെട്ടിയിറക്കി സ്ഥാനാര്‍ത്ഥികളാക്കിയതിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും മുഹമ്മദ് ആരോപിച്ചു .
നഗരസഭ 21-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ.പി.സി.സി യുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വാര്ഡില്പ്പെടാത്ത ഒരാളിനെ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായ പി.എസ്. സാബു രാജി വെച്ചു.
വാര്‍ഡ് കമ്മിറ്റി നിര്‍ദ്ദേശിച്ചത് വാര്‍ഡിലെ താമസക്കാരനായ ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ മുഹമ്മദിനെയാണെന്നും . എന്നാല്‍ കായംകുളത്തെ തിരഞ്ഞെടുപ്പ് സമിതിക്കാര്‍ ഗൂഢാലോചന നടത്തി സി.പി.എം.നേതാക്കളുടെ താല്പര്യം സംരക്ഷിക്കാനാണ് ഇദ്ദേഹത്തിന് സീറ്റ് നിഷേധിച്ചതെന്ന് സാബു ആരോപിച്ചു.
ജില്ലാ പഞ്ചായത്ത് കായംകുളം പത്തിയൂര്‍ ഡിവിഷനിലെ സീറ്റ് സംബന്ധിച്ചും കോണ്‍ഗ്രസില്‍ വിവാദം ശക്തമായിരിക്കുകയാണ് . ഡി.സി.സി. ജന.സെക്രട്ടറി പത്തിയൂർ ശ്രീജിത്തിനെ സജീവമായി പരിഗണിച്ച ഡിവിഷനില്‍ കെ.എസ്.യു ജില്ലാ സെക്രട്ടറിയായ വിശാഖിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെയാണ്
കോണ്‍ഗ്രസില്‍ വിവാദങ്ങൾ ഇവിടെ തലപൊക്കിയത്. ചില കോണ്‍ഗ്രസ് നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ കെ എസ് യു നേതാവിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യമായി രംഗത്തുവരികയും ഒരു കെ.പി.സി.സി. എക്സി.അംഗത്തിനെതിരെ ആരോപണം ഉയർത്തുകയുമാണ് ചെയ്തിരിക്കുന്നത്.ഡിസി.സി നേതൃത്വത്തിന്റെ പരിഗണനയിലും ഡി സി സി ജനറൽ സെക്രട്ടറിയുടെ പേരാണ് ഉണ്ടായിരുന്നത്.