കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചതിന് പിന്നാലെ, മുന്‍ പാര്‍ട്ടി വക്താവ് സോണാലി സാഹു ബി.ജെ.പിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളില്‍ പ്രചോദിപ്പിക്കപ്പെട്ടും രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിനും വേണ്ടിയാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് സോണാലി പറഞ്ഞു.
സംസ്ഥാനത്ത് കഴിഞ്ഞ 19 വര്‍ഷമായി ബി.ജെ.ഡിയാണ് അധികാരത്തിലിരിക്കുന്നത്. അതേസമയം, എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനത്തിലും വ്യാപകമായ ക്രമക്കേടുകള്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു. ഒഡിഷയില്‍ ബി.ജെ.ഡിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ ബന്ധമുണ്ട്. 19 വര്‍ഷത്തെ ബി.ജെ.ഡി ഭരണത്തില്‍ അഴിമതിയും മറ്റു ക്രമക്കേടുകളും വളരുന്നതില്‍ ജനങ്ങള്‍ നിരാശരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.