കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവ് ബിജെപിയിലേക്ക് ചേക്കേറാന്‍ തയാറെടുക്കുന്നു, കേരളത്തിനു വെളിയില്‍ വച്ച് ആദ്യഘട്ട ചര്‍ച്ച, വാഗ്ദാനത്തില്‍ കേന്ദ്രമന്ത്രി സ്ഥാനവും, കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്കിന്റെ കാലമോ?

കേരളത്തിലെ കോണ്‍ഗ്രസ് തകര്‍ച്ചയുടെ പാതയിലാണോ? കഴിഞ്ഞദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ അത്ര ശരിയല്ലെന്നാണ്.

കേരള കോണ്‍ഗ്രസിന്റെ മുന്നില്‍ കോണ്‍ഗ്രസിന്റെ അഭിമാനം പണയംവച്ചുവെന്ന് പ്രവര്‍ത്തകരും രണ്ടാംനിര നേതാക്കളും വാദിക്കുമ്പോള്‍ അണിയറയില്‍ മറ്റൊരു വലിയ നീക്കം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കരുത്തനായ ഒരു നേതാവ് ബിജെപി കേന്ദ്ര നേൃത്വവുമായി ചര്‍ച്ച നടത്തിയെന്ന കാര്യമാണത്.

കാര്യങ്ങള്‍ ഒത്തുവന്നാല്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പേ ഈ നേതാവ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. കോണ്‍ഗ്രസില്‍ കാര്യമായ പരിഗണന ലഭിക്കാത്തതാണ് നേതാവിനെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കുന്നത്. ബിജെപിയില്‍ ചേരാന്‍ വലിയ ഓഫറുകളാണ് നേതാവിന് ലഭിച്ചിരിക്കുന്നത്.

അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റിനൊപ്പം കേന്ദ്രമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം കേരളത്തിനു പുറത്തെ ഈ നേതാവിന്റെ ബന്ധുവിന്റെ വസതിയില്‍ വച്ച് ബിജെപിയുടെയും ആര്‍എസ്എസിന്റെയും മുതിര്‍ന്ന ചില നേതാക്കളുമായി ഇദേഹം ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം കേരളത്തിലെ കോണ്‍ഗ്രസിലെ പൊട്ടിത്തെറിയില്‍ പരമാവധി നേട്ടം കൊയ്യാന്‍ ബിജെപി ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അസംതൃപ്തരായ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ നേതൃതലത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്കിയതോടെ കോണ്‍ഗ്രസ് അണികളും നേതാക്കളും വലിയ അമര്‍ഷത്തിലാണ്.

Related posts