കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പാളയത്തില്‍ പട. രാഹുല്‍ മത്സരിക്കുന്ന അമേഠിയില്‍ നിന്നും മറ്റൊരു കോണ്‍ഗ്രസ് നേതാവ് കൂടി മത്സരിക്കുന്നു. പ്രാദേശിക നേതാവായ ഹാജി സുല്‍ത്താന്‍ ഖാന്റെ മകന് ഹാജി ഹാരൂണ്‍ റഷീദ് ആണ് ഇത്തരത്തില്‍ കുരുക്ക് ഉണ്ടാക്കിയിരിക്കുന്നത്.
1991ല്‍ രാജിവ് ഗാന്ധിയേയും 98ല്‍ സോണിയാ ഗാന്ധിയെയും പിന്തുണച്ച് നാമനിര്‍ദ്ദേശപത്രികയില്‍ ഒപ്പുവച്ച നേതാവാണ് ഹാജി സുല്‍ത്താന്‍ ഖാന്. എന്നാല്‍, ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം തങ്ങളെ അകറ്റി നിര്‍ത്തുന്നുവെന്നാണ് ഹാരുണ്‍ പുറഞ്ഞു.
കോണ്‍ഗ്രസ് പ്രദേശത്തെ മുസ്ലീം സമൂദായത്തോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും ഹാരൂണ്‍ റഷീദ് ആരോപിച്ചു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടാണ് അദ്ദേഹം അക്കാര്യം പറഞ്ഞിരിക്കുന്നത്.