കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ലീഗ്- കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച എതാണ്ട് പൂര്‍ത്തിയായി. സീറ്റ് സംബന്ധിച്ച് ഇരുകക്ഷികളും തമ്മില്‍ ഏകദേശ ധാരണയായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നാലിന് നടക്കുന്ന കെപിസിസി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും ആറിന് നടക്കുന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിനും ശേഷമേ ഇക്കാര്യത്തിലുള്ള ഔദ്യോഗികമായ പ്രതികരണം ഉണ്ടാവുകയുള്ളൂ.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് മൂന്നാമതൊരു സീറ്റ് ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ ബദല്‍ നിര്‍ദേശങ്ങള്‍ ഇരുകക്ഷികളും ഇന്നലത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിലാണ് കെപിസിസിയുടെയും ലീഗ് ഉന്നതാധികാരസമിതിയുടെയും അംഗീകാരം ഇരുപാര്‍ട്ടികളും വാങ്ങുക. ഇതിനുശേഷം യുഡിഎഫ് നേതൃത്വം ഔദ്യോഗികമായി ഇക്കാര്യത്തിലുള്ള തീരുമാനം പ്രഖ്യാപിക്കുമെന്നാണറിയുന്നത്.
അതേസമയം കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ആ പാര്‍ട്ടിതന്നെ നിലപാട് സ്വീകരിക്കട്ടെ എന്നാണ് യുഡിഎഫ് പൊതുവികാരം. ഇക്കാര്യവും ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് പോകാനുള്ള സാഹചര്യമില്ല. അത്തരമൊരു സാഹചര്യത്തില്‍മാത്രം ഇടപെട്ടാല്‍ മതി. രണ്ട് സീറ്റ് എന്ന കേരള കോണ്‍ഗസിന്റെ ആവശ്യം എന്തായാലും കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്നുറപ്പാണ്.
നിലവില്‍ കേരള കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ചമാത്രമാണ് കീറാമുട്ടിയായി നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസുമായി ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി എംപി ഉള്‍പ്പെടെയുള്ളവര്‍ തയാറാണ്. ലീഗിന്റെ ഇടപെടലിലൂടെ ഇക്കാര്യത്തില്‍ പോംവഴിയുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. അപ്പോഴും പി.ജെ.ജോസഫിന്റെ നിലപാടാണ് യുഡിഎഫ് ഉറ്റുനോക്കുന്നത്.
കേരളകോണ്‍ഗ്രസിന് നല്‍കേണ്ട സീറ്റ് സംബന്ധിച്ച് നാളെ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുന്നതുവരെ പരസ്യ അഭിപ്രായപ്രകടനത്തില്‍നിന്ന് ഇരു വിഭാഗവും പിന്മാറി നില്ക്കുകയാകോട്ടയം സീറ്റ് മാത്രമാണെങ്കിലും മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചുനില്‍ക്കുന്ന പി.ജെ. ജോസഫിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മാണി വിഭാഗം. .