ബിജെപിക്കെതിരായുള്ള വോട്ടര്‍മാരുടെ രോഷപ്രകടനമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയോടുള്ള അതൃപ്തിയാണ് ജയ സാധ്യതയുള്ള മറ്റു സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ നിലയില്‍ ആശങ്കയുണ്ട്.
യുപിയില്‍ പാര്‍ട്ടിയെ കെട്ടിപ്പെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അത് ഒരു രാത്രി കൊണ്ട് സംഭവിക്കുക അസാധ്യമാണല്ലോയെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ഗോരക്പുരിലെയും ഫുല്പുരിലേയും ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തറപറ്റിയപ്പോള്‍ കോണ്‍ഗ്രസിനും കനത്ത ക്ഷീണം സംഭവിച്ചു. രണ്ടിടത്തും പാര്‍ട്ടിക്ക് കെട്ടിവച്ച പണം ലഭിച്ചില്ല.