‘കോ​ൺ​ഗ്ര​സ് പ​രാ​ജ​യം: ഇ​ന്ത്യാ സ​ഖ്യ​ത്തെ ന​യി​ക്കേ​ണ്ട​ത് മ​മ​ത ബാ​ന​ർ​ജി’; ക​ല്യാ​ൺ ബാ​ന​ർ​ജി

ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യി തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മോ​ശം പ്ര​ക​ട​നം ന​ട​ത്തു​ന്ന കോ​ൺ​ഗ്ര​സി​ന് ഇ​ന്ത്യാ സ​ഖ്യ​ത്തെ ന​യി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്നും പ​ക​രം പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ന​യി​ക്ക​ണ​മെ​ന്നും തൃ​ണ​മൂ​ൽ എം​പി ക​ല്യാ​ൺ ബാ​ന​ർ​ജി. ബം​ഗാ​ളി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ​ക​ളി​ലെ​ല്ലാം തൃ​ണ​മൂ​ൽ വി​ജ​യി​ച്ചു.

എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലു​ള്ള സ്ഥി​തി​യി​ല​ല്ല കോ​ൺ​ഗ്ര​സ്. ബി​ജെ​പി​യെ നേ​രി​ടാ​നു​ള്ള ക​രു​ത്ത് കോ​ൺ​ഗ്ര​സി​നി​ല്ല. ഹ​രി​യാ​ന​യി​ൽ കോ​ൺ​ഗ്ര​സി​ന് ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​നാ​യി​ല്ല. മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​ൺ​ഗ്ര​സ് 16 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് വി​ജ​യം കൈ​വ​രി​ക്കാ​നാ​യ​ത്.

ശ​ര​ദ് പ​വാ​റി​നെ​പ്പോ​ലു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഉ​ണ്ടാ​യി​ട്ടു​പോ​ലും ദ​യ​നീ​യ പ​രാ​ജ​യ​മാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ന്ത്യാ സ​ഖ്യ​ത്തി​നു സം​ഭ​വി​ച്ച​ത്. ഇ​താ​ണ് മ​മ​ത​യെ നേ​തൃ​ത്വം ഏ​ൽ​പ്പി​ക്കാ​നു​ള്ള ശ​രി​യാ​യ സ​മ​യ​മെ​ന്നും തൃ​ണ​മൂ​ൽ എം​പി പ​റ​ഞ്ഞു.

Related posts

Leave a Comment