അഗർത്തല: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുൽ ഗാന്ധിക്ക് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ ബിജെപി റാലിയിലായിരുന്നു മോദിയുടെ വിമർശനം.
ഡൽഹിയിൽ കേന്ദ്ര ഏജൻസികൾക്കെതിരേ കുറ്റം പറയുന്ന രാഹുൽ, കേരള മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ജയിലിലടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് മോദി പരിഹസിച്ചു.
പുറത്ത് അത്തരക്കാരെ കൊട്ടാരത്തിലേക്ക് അയക്കുമെന്നാണ് ഇവർ പറയുന്നത്. ഇതേ കോൺഗ്രസും രാഹുൽ ഗാന്ധിയും കേന്ദ്ര ഏജൻസികൾ എന്തെങ്കിലും നടപടി തുടങ്ങിയാൽ മോദി തെറ്റ് ചെയ്തെന്ന് പറയുമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
അഴിമതിക്കാരെ രക്ഷിക്കാനാണ് കോൺഗ്രസ് ഇത് പറയുന്നത്. അഴിമതിക്കാരെ ആരെയും വെറുതെവിടില്ല. കോൺഗ്രസിനോ കമ്മ്യൂണിസ്റ്റുകാർക്കോ വോട്ട് നൽകിയാൽ കേന്ദ്രത്തിൽ മികച്ച സർക്കാരുണ്ടാകില്ലെന്നും മോദി കൂട്ടിച്ചേർത്തു.