കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തെ തുടര്‍ച്ചയായി പ്രതിരോധത്തിലാക്കുന്ന മുസ്ലിം ലീഗ് നടപടിക്കെതിരേ കോണ്‍ഗ്രസില്‍ അസ്വാരസ്യം. നവകേരളസദസുമായി സഹകരിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടും കാസര്‍ഗോഡ് നവകേരള സദസിന്റെ രണ്ടാം ദിവസത്തെ രാവിലെ നടന്ന യോഗത്തിൽ മുസ്ലിംലീഗ് നേതാവ് പങ്കെടുത്തതാണ് വിവാദമായിരിക്കുന്നത്.
യുഡിഎഫ് ഒന്നാകെ നവകേരളസദസ് ബഹിഷ്കരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ഉണ്ടായത്. ഇതോടെ ഇനി നടക്കാനിരിക്കുന്ന നവകേരള സദസുകളില്‍ ലീഗ് നേതൃത്വം ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്.
പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുന്നവരോ ജനപ്രതിനിധികളോ എന്ത് സാഹചര്യത്തിലും നവകേരളസദസിന്റെ ഭാഗമാകരുതെന്നാണ് നിര്‍ദേശം. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
മുസ്ലിം ലീഗ് നേതാവ് എന്‍.എ. അബൂബക്കര്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടതാണ് ഇപ്പോള്‍ ലീഗിനെ പ്രതിരോധത്തിലാക്കിയത്. വ്യവസായി കൂടിയായ ഇദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ തൊട്ടടുത്ത കസേരയില്ത്തന്നെയായിരുന്നു സീറ്റ്.
സിപിഎം നല്കിയ കേരള ബാങ്ക് ഡയറക്ടര്‍പദവി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി. അബ്ദുള്‍ഹമീദ് എംഎല്‍എ സ്വീകരിച്ചതിന്റെ വിവാദങ്ങള്‍ തുടരുമ്പോഴാണ് പുതിയ സംഭവം.
ഇതോടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും ലോക്സഭാതെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാലും ലീഗ് നേതൃത്വം ജാഗ്രത കാണിക്കുന്നില്ലെന്ന ആക്ഷേപം കോണ്‍ഗ്രസിനുണ്ട്.
യാത്രയില്‍ സഹകരിക്കേണ്ടതില്ലെന്ന് യുഡിഎഫ് വ്യക്തമായ തീരുമാനമെടുത്തിട്ടുണ്ടെന്ന് മുസ്ലിംലീഗും വ്യക്തമാക്കിയിരിക്കെയാണ് മുഖ്യമന്ത്രിയുമായി വേദി പങ്കിട്ട സംഭവവും ഉണ്ടായിരിക്കുന്നത്.
അതേസമയം അബൂബക്കര്‍ ചെയ്തത് ശരിയായില്ലെന്നും അദ്ദേഹത്തോട് വിശദീകരണം ചോദിക്കുമെന്നുമാണ് കാസര്‍ഗോഡ് ജില്ലാപ ്രസിഡന്റ് കല്ലട്ടറ മാഹിന്‍ ഹാജി അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ലീഗ് നേതാവ് യുഡിഎഫ് ബഹിഷ്കരിച്ച പരിപാടിയില്‍ വന്നത് സിപിഎം സൈബറിടത്തില്‍ ഉള്‍പ്പെടെ വ്യാപകകമായി പ്രചരിക്കുന്നുണ്ട്.