വയനാട്: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ മരണത്തില്‍ ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണനെതിരേ ആത്മഹത്യാപ്രേണാക്കുറ്റം ചുമത്തി കേസെടുത്തു. വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്. കെ.കെ ഗോപിനാഥൻ എന്നിവരും പ്രതികളാണ്.
നേരത്തെ കോൺഗ്രസിൽനിന്ന് പുറത്താക്കിയതിനേ തുടർന്ന് സിപിഎമ്മിലെത്തിയ പരേതനായ പി. വി.ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നത്. കുടുംബത്തിന്റെ മൊഴിയുടെയും വിജയന്റേതായി പുറത്തുവന്ന കത്തിന്റെയും വെളിച്ചത്തിലാണ് ആത്മഹത്യാപ്രേണാക്കുറ്റം ചുമത്തിയത്.