കോഴിക്കോട്: മേപ്പയ്യൂരിൽ കോണ്ഗ്രസ് ഓഫിസിനു നേരെ ആക്രമണം. നരക്കോടുള്ള ഇന്ദിരാഭവനു നേരെ രാത്രി പന്ത്രണ്ടോടെയാണ് ആക്രമണമുണ്ടായത്.
ഓഫിസിലെ കസേരയും ജനൽചില്ലുകളും തകർത്തു. 15 പേരടങ്ങിയ സംഘം ഓഫിസിലേക്കു പാഞ്ഞെത്തി ഫർണിച്ചറുകളും മറ്റും തകർക്കുകയായിരുന്നുവെന്നു പ്രദേശവാസികൾ പറയുന്നു. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകരാണെന്നു കോണ്ഗ്രസ് ആരോപിച്ചു.
സംഭവത്തിൽ മേപ്പയ്യൂർ പോലീസ് കേസെടുത്തു. സംഘർഷ സാധ്യത ഒഴിവാക്കുന്നതിനായി സ്ഥലത്തു പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്.