ഏങ്ങണ്ടിയൂർ : സിപിഎമ്മും, ബിജെപിയും പാർട്ടി ഓഫീസുകൾ അക്രമത്തിന്നു കോപ്പുകൂട്ടുന്ന ആയുധപുരകളാക്കി മാറ്റുന്പോൾ കോണ്‍ഗ്രസ് ഓഫീസുകൾ ജനാധിപത്യവിശ്വാസികളുടെ രക്ഷാകേന്ദ്രങ്ങളായ് മാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര – കേരള സർക്കാറുകൾ ജനങ്ങളുടെ സ്വൈര്യ ജീവിതം താറുമാറാക്കുകയാണെന്നും ഇതിന് പരിഹാരം കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുകയാണെന്നന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏങ്ങണ്ടിയൂർ അഞ്ചാംകല്ല് സെന്റർ പടിഞ്ഞാറ് കാൽക്കോടി രൂപ ചെലവഴിച്ച് പണിത രാജീവ് ഗാന്ധി സാംസ്ക്കാരിക നിലയവും, തച്ചപ്പുള്ളി കുമാരൻ മാസ്റ്റർ സ്മാരക മണ്ഡലം കോണ്‍ഗ്രസ് ഓഫീസും, കെ.പി.ആർ രാമൻ സ്മാരക ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട് അധ്യക്ഷത വഹിച്ചു.
ഒ.അബ്ദുറഹിമാൻ കുട്ടി, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, ടി.വി ചന്ദ്രമോഹൻ, ഡി.സിസി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ, ഡി സി.സി സെക്രട്ടറി കെ.ഡി.വീരമണി ,മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് യു.കെ.പീതാംന്പരൻ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ. ഡി സി.സി അംഗങ്ങളായ മനോജ് തച്ചപ്പുള്ളി, ഇർഷാദ് കെ.ചേറ്റുവ, സി.എ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വിവിധ സംഘടനകളിൽ നിന്നും കോണ്‍ഗ്രസിൽ ചേർന്ന നാല് കുടുംബങ്ങൾക്ക് ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ പാർട്ടി അംഗത്വം വിതരണം ചെയ്തു.