തൃശൂർ: വടകരയിൽ ആർഎംപിയെ പിന്തുണയ്ക്കു കാര്യം ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആർഎംപി ഉൾപ്പെടെയുള്ള മതേതര ജനാധിപത്യ ശക്തികളെ കൂടെച്ചേർത്തു കൊണ്ടുപോകുന്നത് ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റ് ആണ് വടകരയിലെ നിലവിലെ എംപിയെന്നും അദ്ദേഹം ഉൾപ്പെടെയുള്ളവർ ഇക്കാര്യം ചർച്ച ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.
സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും ബിജെപിയുടെ വർഗീയ നിലപാടുകൾക്കെതിരെയും എല്ലാവരെയും ഒന്നിപ്പിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.