നേമം: കനത്ത പേമാരിയിൽ വീടുകളിൽ വെള്ളം കയറിയതു കാരണം വെള്ളായണി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്നവർക്ക് നബിദിനത്തിൽ മൂന്നുനേരം ഭക്ഷണം വിളമ്പി മാതൃകയായി കോൺഗ്രസിന്റെ അന്നം പുണ്യം പ്രവർത്തകർ.
ക്യാമ്പിലെ അന്തേവാസികളുടെ സൗകര്യങ്ങൾ തിരക്കിയും, അവരോടൊത്ത് ഭക്ഷണം കഴിക്കുകയും ചെയ്തു. ക്യാമ്പിലെ അന്തേവാസികൾ ആവശ്യപ്പെട്ടാൽ വീണ്ടും ഭക്ഷണം നൽകാൻ തയാറാണെന്ന് ഡിസിസി ജനറൽ സെക്രട്ടറിയും, അന്നം പുണ്യം ചെയർമാനുമായ വിൻസെന്റ് ഡി പോൾ അറിയിച്ചു.
ഭക്ഷണ വിതരണത്തിന് വെള്ളായണി മണ്ഡലം പ്രസിഡന്റ് മുത്തുക്കുഴി ജയകുമാർ,കല്ലിയൂർ വിജയൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ചിത്ര ദാസ്, സംസ്ഥാന നിർവാഹക സമിതിയംഗം അരുമാനൂർ സി.എസ് അരുൺ, നേതാക്കളായ വെള്ളായണി സമ്പത്ത്, സാജൂ, എ.സാജൻ, ചന്ദ്രമോഹൻ, അമ്പിളിക്കുട്ടൻ, എം.രവീന്ദ്രൻ, നതീഷ്, എം.എസ്. മിഥുൻ, മുകളൂർമൂല അനി, ജയച്ചന്ദ്രൻ നായർ,ബാലചന്ദ്രൻ, ഷീല, ശ്രീലത, റീജ, പഞ്ചായത്തംഗം മിനി, രാമൻനായർ എന്നിവർ നേതൃത്വം നൽകി.