യുപിക്കു പിന്നാലെ ആന്ധ്രയിലും കോണ്‍ഗ്രസിന് തിരിച്ചടി, സഖ്യമില്ലെന്ന് ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചതിനു പിന്നാലെ ഒറ്റയ്ക്കു മത്സരിക്കാന്‍ കോണ്‍ഗ്രസ്, ചാണക്യതന്ത്രങ്ങളുമായി ഉമ്മന്‍ചാണ്ടി

ഉത്തര്‍പ്രദേശിനു പിന്നാലെ ആന്ധ്രാപ്രദേശിലും കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കും. നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്കു മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. നിയമസഭയിലെ 175 സീറ്റുകളിലും 25 ലോക്‌സഭാ മണ്ഡലങ്ങളിലും പാര്‍ട്ടി മത്സരിക്കും.

ആന്ധ്രയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. തെലുങ്കു ദേശം പാര്‍ട്ടിയുമായി (ടിഡിപി) ദേശീയ തലത്തില്‍ മാത്രമേ സഖ്യമുള്ളു. സംസ്ഥാനത്ത് ഒറ്റയ്ക്കു മത്സരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നേരത്തെ തെലുങ്കാനയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിഡിപി-കോണ്‍ഗ്രസ് സഖ്യം ചന്ദ്രശേഖര റാവുവിന്റെ ടിആര്‍എസിനോട് കനത്ത തോല്‍വി നേരിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രാദേശിക രാഷ്ട്രീയത്തില്‍ ടിഡിപിയുമായുള്ള സഖ്യം വേണ്ടന്ന തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

Related posts