വടക്കാഞ്ചേരി: ആലത്തൂർ പാർലിമെന്റ് മണ്ഡലത്തിലെ അന്പലപ്പാട് പ്രദേശത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സ്ഥാപിച്ച കൊടിതോരണങ്ങളും, പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി. തെക്കുംകര പഞ്ചായത്തിലെ കുണ്ട ുകാട് – അന്പലപ്പാട് പ്രദേശത്ത് രമ്യ ഹരിദാസിനു വേണ്ട ി സ്ഥാപിച്ച കൊടികളും, പോസ്റ്ററുകളുമാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട് .ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ പറഞ്ഞു.
ആലത്തൂർ പാർലിമെന്റ് മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ കൊടിതോരണങ്ങൾ നശിപ്പിച്ചു
