സ്വന്തം ലേഖകന്‍
കോഴിക്കോട്: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമവശേഷിക്കെ വിമത ഭീഷണിയില്‍ വിര്‍പ്പുമുട്ടി കോണ്‍ഗ്രസ്. കോഴിക്കോട് എലത്തൂരിന് പിന്നാലെ പേരാമ്പ്രയിലും കോണ്‍ഗ്രസിന് ഭീഷണിയായ വിമതന് മത്സരരംഗത്തിറങ്ങാനാണ് നീക്കം. ഇന്ന് പത്രിക സമര്‍പ്പിക്കാനിരിക്കെ കോണ്‍ഗ്രസ് നേതൃത്വം അനുരഞ്ജന ചര്‍ച്ചകളുമായി രംഗത്തെത്തിയിട്ടുണ്ട്.
ചര്‍ച്ചകള്‍ ഉച്ചയ്ക്ക് മുമ്പ് തീരുമെന്നും പത്രിക സമര്‍പ്പിക്കുന്ന കാര്യത്തില്‍ അതിന് ശേഷം തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് കൂട്ടായ്മ പ്രവര്‍ത്തകര്‍ അറിയിച്ചു. വിമതര്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന് വെല്ലുവിളിയായി മാറുന്നത് . മുന്നണിക്കുള്ളിലും കോണ്‍ഗ്രസിന് ഇത് ക്ഷീണം വരുത്തുന്നുണ്ട്.
ഈ സാഹചര്യത്തില്‍ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.പേരാമ്പ്ര സീറ്റ് മുസ്ലീം ലീഗിന് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് കൂട്ടായ്മ കോണ്‍ഗ്രസ് വിമതനെ മത്സരരംഗത്തിറക്കുന്നത്. ഇന്നലെ പേരാമ്പ്രയില്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷനും ചേര്‍ന്നിരുന്നു.
സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനായിരുന്ന തീരുമാനമെങ്കിലും കെപിസിസി നേതൃത്വത്തിന്റെയും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന്റെയും ആവശ്യപ്രകാരം പ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു. കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെയും പേരാമ്പ്രയിലെ നേതാക്കളുടെയും തെറ്റായ നടപടിക്കെതിരെയാണ് പോരാട്ടമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ പേരാമ്പ്ര കോണ്‍ഗ്രസില്‍ പുകഞ്ഞുകൊണ്ടിരുന്ന അതൃപ്തിയാണ് ഇപ്പോള്‍ ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മത്സരിച്ചിരുന്ന സീറ്റ് മുസ്ലിം ലീഗിന് വിട്ടുനല്‍കിയതാണ് പ്രവര്‍ത്തകരെ പ്രതിഷേധത്തിലേക്ക് നയിച്ചത്.
ലീഗ് ആവശ്യപ്പെടാതെ സീറ്റ് അവരുടെ മേല്‍ കെട്ടിവയ്ക്കുകയായിരുന്നുവെന്നാണ് ആരോപണം. സേവ് യുഡിഎഫ് എന്ന പേരില്‍ ഇവിടെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.