തൃശൂർ: കോലഴിയിൽ 13 വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കോലഴി പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ജി. ഉണ്ണികൃഷ്ണൻ (57) ആണ് അറസ്റ്റിലായത്.
കൂറ്റുർ പാടശേഖരത്തിന് സമീപത്ത് വച്ച് ഉണ്ണികൃഷ്ണൻ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. കുട്ടി സ്കൂളിലെ കൗൺസിലർക്ക് നൽകിയ വിവരമനുസരിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് വിയ്യൂർ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.