കണ്ണൂർ: കണ്ണൂരിൽ ഒൻപതുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. സേവാദൾ സംസ്ഥാന കോ-ഓർഡിനേഷൻ അംഗവും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായ പി.വി. ബാബു (59) വിനെയാണ് ചക്കരക്കൽ പോലീസ് പോക്സോ കേസിൽ അറസ്റ്റ്ചെയ്തത്.
2015 മുതൽ പെൺകുട്ടിയെ ഇയാൾ നിരന്തരമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് പരാതി. പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ്ചെയ്തത്.