പൊടിയും ചൂടും കൂടുതലുള്ളപ്പോൾ വ്യാപിക്കുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചെങ്കണ്ണ്.അല്പമൊന്ന് ശ്രദ്ധിച്ചാൽ വലിയ ചികിത്സയൊന്നും കൂടാതെ പരിഹരിക്കാൻ സാധിക്കുമെന്നു മാത്രമല്ല രോഗം വരാതിരിക്കുവാനും പകരാതിരിക്കുവാനും സാധ്യതയുമുണ്ട്.
* മറ്റൊരാളിലേക്ക് രോഗം പകരാതിരിക്കാൻ രോഗമുള്ളയാൾ തന്നെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.
എല്ലാം ചുവപ്പും ചെങ്കണ്ണ് അല്ല
മറ്റ് പല ശാരീരിക രോഗങ്ങളോടനുബന്ധിച്ചും കണ്ണിന്റെ തന്നെ ചില കുഴപ്പങ്ങൾ കാരണവും കാലാവസ്ഥാജന്യമായ കാരണങ്ങൾ കൊണ്ടും കണ്ണിൽ ചുവപ്പ് വരാം. കണ്ണിന് ചുവപ്പുണ്ടാകുന്ന എല്ലാ രോഗങ്ങളും ചെങ്കണ്ണാണെന്ന് വിചാരിക്കരുത്.
രോഗം നീണ്ടു നിന്നാൽ…
കാഴ്ചയ്ക്ക് സാധാരണയായി ഒരു തകരാറുമുണ്ടാക്കാത്ത, താരതമ്യേന ദോഷം കുറഞ്ഞ രോഗമാണ് ചെങ്കണ്ണ്.എന്നാൽ, വേഗത്തിൽ പകരുമെന്നതിനാൽ ശ്രദ്ധിക്കുകയും വേണം.നീണ്ടു നിൽക്കുന്ന ചെങ്കണ്ണ് കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമായും മാറാറുണ്ട്.
പ്രകാശത്തിലേക്ക് നോക്കാൻ പ്രയാസം
കൺപോളകളുടെ അകത്തും കൃഷ്ണമണിയ്ക്ക് ചുറ്റിലുമുള്ള രക്തക്കുഴലുകൾ തടിച്ചും നല്ല ചുവപ്പുനിറത്തിൽ കാണും. വേദനയും കണ്ണിൽനിന്നു വെള്ളം വരികയും പ്രകാശത്തിലേക്ക് നോക്കാനുള്ള പ്രയാസവും രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണ് പീള നിറഞ്ഞ് മൂടിക്കെട്ടിയുള്ള അവസ്ഥയും ഉണ്ടാവും.
കണ്ണിൽ വീക്കം കൂടുതലുള്ളവർക്ക്
കണ്ണിൽ വീക്കം കൂടുതലുള്ളവർക്ക് വേദന കുറവും ചൊറിച്ചിൽ കൂടുതലുമായിരിക്കും. അത്തരം ബുദ്ധിമുട്ടുള്ളവർ കണ്ണിൽ തണുപ്പുള്ള മരുന്നുകൾ ഒഴിക്കുന്നതും തണുത്ത വെള്ളത്തിൽ കുളിക്കുന്നതും തണുത്തവ കഴിക്കുന്നതും ഒഴിവാക്കണം.
അതുപോലെ കണ്ണിൽ നീരുവന്ന് വീർത്തതു പോലെയില്ലെങ്കിൽ കണ്ണിന് കുളിർമ നൽകുന്ന മരുന്നുകൾ തന്നെയാണ് ഉപയോഗിക്കേണ്ടത്.
(തുടരും)
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481