ചെ​ങ്ക​ണ്ണ്; ചൂ​ടു​വെ​ള്ള​ത്തിലെ കു​ളി​ ഒഴിവാക്കുക; ഭക്ഷണത്തിൽ ഒഴിവാക്കേണ്ടതെന്തെല്ലാം…


ചെ​ങ്ക​ണ്ണ് മറ്റൊ​രാ​ളി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാൻ രോ​ഗ​മു​ള്ള​യാ​ൾ ത​ന്നെ​യാ​ണ് കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​ത്. രോ​ഗി ഉ​പ​യോ​ഗി​ക്കു​ന്ന തൂ​വാ​ല, തോ​ർ​ത്ത്, മ​റ്റു വ​സ്ത്ര​ങ്ങ​ൾ, ത​ല​യിണ, പാ​ത്ര​ങ്ങ​ൾ, ക​ണ്ണ​ട, മൊ​ബൈ​ൽ ഫോ​ൺ, കീ​ബോ​ർ​ഡ്, ലാ​പ്ടോ​പ്പ്, റി​മോ​ട്ട് ക​ണ്ട്രോ​ൾ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ രോ​ഗം മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രാം.​

പൊതുവാഹനങ്ങളിൽ യാത്ര വേണ്ട
രോ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാ​നാ​യി ഒ​രാ​ഴ്ച​യോ​ളം ശ്ര​ദ്ധി​ക്ക​ണം. ​പ്ര​ത്യേ​കി​ച്ചും പൊ​തു വാ​ഹ​ന​ങ്ങ​ളി​ലു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക​യും ആ​ൾ​ക്കാ​ർ കൂ​ടു​ന്ന യോ​ഗ​ങ്ങ​ളി​ലും കോ​ളേ​ജി​ലും സ്കൂ​ളി​ലും മറ്റും പോ​കാ​തി​രി​ക്കു​ക​യും വേ​ണം.​

വ​ലിപ്പ​മു​ള്ള ക​ണ്ണ​ട
പൊ​ടി​യി​ൽ നി​ന്നു​ള്ള സം​ര​ക്ഷ​ണ​ത്തി​നും ക​ണ്ണി​ലേക്ക​ടി​ക്കു​ന്ന പ്ര​കാ​ശ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ന്ന​തി​നും വ​ലുപ്പ​മു​ള്ള ക​ണ്ണ​ട ഉ​പ​യോ​ഗി​ക്കു​ന്ന​താണ് ഉചിതം.

ചെയ്യരുത്….
ക​ംപ്യൂ​ട്ട​ർ, മൊ​ബൈ​ൽ ഫോ​ൺ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കു​ക​യോ ന​ല്ല പ്ര​കാ​ശ​മു​ള്ള വ​സ്തു​ക്ക​ളി​ലേ​ക്ക് നോ​ക്കു​ക​യോ വെ​യി​ൽ കൊ​ള്ളു​ക​യോ ചൂ​ടു​വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ക​യോ അ​ധി​കം എ​രി​വും ചൂ​ടും പു​ളി​യു​മു​ള്ള​വ ക​ഴി​ക്കു​ക​യോ ചെ​യ്യ​രു​ത്.

സ്വയംചികിത്സ ഒഴിവാക്കാം
രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കു​മ്പോ​ൾ ത​ന്നെ ക​ണ്ണ് ക​ഴു​കി വൃ​ത്തി​യാ​ക്ക​ണം. ആ​യു​ർ​വേ​ദ തു​ള്ളി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്ക​ണം. ഉ​ച്ച​യ്ക്കും രാ​ത്രി​യും ക​ണ്ണി​ൽ മ​രു​ന്ന് ഒ​ഴി​ക്കേ​ണ്ട​തി​ല്ല.​ മ​റ്റ് സ​മ​യ​ങ്ങ​ളി​ൽ ഒ​ന്നോ ര​ണ്ടോ തു​ള്ളി വീ​തം ഇ​റ്റി​ക്ക​ണം.

ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ മാ​ത്രം മ​തി​യാ​കും ചെ​ങ്ക​ണ്ണ് ശ​മി​പ്പി​ക്കു​ന്ന​തി​ന്. എ​ന്നാ​ൽ, സ്വ​യം ചി​കി​ത്സ​യി​ലൂ​ടെ ചെ​ങ്ക​ണ്ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലേ​ക്കും മാ​റാം. 

ശ്രദ്ധിക്കുക…
ചെ​ങ്ക​ണ്ണ് പി​ടി​പെ​ടാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ എ​രി​വും പു​ളി​യും ഉ​പ്പും ചൂ​ടും മാം​സാ​ഹാ​ര​വും കു​റ​യ്ക്കു​ക, ശ​രി​യാ​യ മ​ല​ശോ​ധ​ന ല​ഭി​ക്കു​ന്ന വി​ധം ഭ​ക്ഷ​ണം ക​ഴി​ക്കു​ക, ​രോ​ഗ​മു​ള്ള​വ​രി​ൽ നി​ന്ന് അ​ക​ന്നി​രി​ക്കു​ക, തു​ള​സി​യി​ല​നീ​ര് ക​ണ്ണി​ലൊ​ഴി​ക്കു​ക എ​ന്നി​വയും ശ്ര​ദ്ധി​ക്ക​ണം.

വി​വ​ര​ങ്ങ​ൾ – ഡോ. ​ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481

Related posts

Leave a Comment