സാഹസികമായ പ്രവര്‍ത്തികളിലൂടെ കുറ്റക്കാരെ പിടിക്കുന്ന പോലീസുകാരെ സിനിമയിലും മറ്റും കണ്ടിട്ടുണ്ടാവും. എന്നാല്‍ സ്വന്തം ജീവന്‍ പണയം വച്ചുകൊണ്ട് കര്‍ത്തവ്യം നിര്‍വഹിക്കാന്‍ തയാറാകുന്നവര്‍ ചുരുക്കമാണ്. എന്നാല്‍ അതിസാഹികമായ പ്രവര്‍ത്തിയിലൂടെ മാനഭംഗ ശ്രമത്തില്‍ നിന്ന് യുവതിയെ രക്ഷിച്ച പോലീസുകാരനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുന്നത്.
സംഭവമിങ്ങനെ…എംആര്‍ടിഎസ് ട്രെയിനില്‍ തിങ്കളാഴ്ച രാത്രി 11.45 നായിരുന്നു സംഭവം. ആര്‍പിഎഫ് കോണ്‍സ്റ്റബിളായ കെ ശിവജിയും മറ്റൊരു കോണ്‍സ്റ്റബിളും സബ് ഇന്‍സ്‌പെക്ടര്‍ എസ് സുബ്ബയ്യയും നൈറ്റ് പെട്രോളിംഗിന് ഇറങ്ങിയപ്പോഴായിരുന്നു സംഭവം.
പട്രോളിംഗിന്റെ ഭാഗമായി വെലാച്ചേരിയില്‍ നിന്നും ചെന്നൈ ബീച്ചിലേക്കു ട്രെയിനില്‍ യാത്ര ചെയ്ത ഇവര്‍ രാത്രി 11.45 ലോടെ തൊട്ടടുത്ത വനിതാ കോച്ചില്‍ നിന്നും ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടു. ചിന്താദ്രിപേട്ട് സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്തതേയുണ്ടായിരുന്നുള്ളൂ. സാധാരണഗതിയില്‍ എംആര്‍ടിഎസ് കോച്ചുകളില്‍ മറ്റൊരു കോച്ചിലേക്ക് പോകാന്‍ വാതിലുകള്‍ ഇല്ല.
എന്നാല്‍ അടുത്ത സ്റ്റേഷനായ പാര്‍ട്ട് ടൗണില്‍ നിര്‍ത്തുന്നതിനായി ട്രെയിന്‍ വേഗത കുറച്ച സമയത്ത് പ്ളാറ്റ്ഫോമിലേക്ക് എത്തിക്കൊണ്ടിരിക്കെ തന്നെ കോണ്‍സ്റ്റബിള്‍ ട്രെയിനില്‍ നിന്നും ചാടിയിറങ്ങുകയും തൊട്ടടുത്ത കോച്ചിലേക്ക് ചാടിക്കയറുകയും ചെയ്തു.
സത്യരാജ് പെണ്‍കുട്ടിയെ കീഴടക്കാനുള്ള ശ്രമത്തിലായിരുന്നു. ശിവജി ഇയാളെ തള്ളിമാറ്റി പെണ്‍കുട്ടിയെ രക്ഷിച്ചു. ശിവജിയുടെ ടീമിലുണ്ടായിരുന്ന മറ്റുള്ളവര്‍ പിന്നാലെ ഓടിയെത്തിപ്പോള്‍ യുവതി അബോധാവസ്ഥയില്‍ ആയിരുന്നു. വസ്ത്രങ്ങള്‍ കീറിയ നിലയിലും ചുണ്ടുകള്‍ പൊട്ടി രക്തം വരികയും ചെയ്തിരുന്നു.
പെട്ടെന്നു തന്നെ ആംബുലന്‍സ് വിളിച്ചു വരുത്തുകയും രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു. ബലാത്സംഗക്കുറ്റത്തിന് സത്യരാജിനെ ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനിലെ പോലീസ് കേസെടുത്തിട്ടുണ്ട്. ശിവജിയ്ക്ക് അധികാരികളില്‍ നിന്ന് അഭിനന്ദനവും ഉപഹാരവും ലഭിക്കുകയും ചെയ്തു.