കൊട്ടാരക്കര: സംസ്ഥാന സർക്കാർ നടത്തിയ ഭരണഘടനാ സംരക്ഷണാചരണത്തിന്റെ ഭാഗമായി കൊട്ടാരക്കര നഗരസഭ സ്ഥാപിച്ച ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ഫലകത്തിൽ കാക്കകളും പക്ഷികളും കാഷ്ഠിച്ച് വികൃതമാക്കി.
കൊട്ടാരക്കര പോലീസ് സ്റ്റേഷന് എതിർവശത്ത് ദേശീയ പാതയോരത്തുതുള്ള മൂന്നു വിളക്കിന് സമീപമായാണ് മാർബിളിൽ നിർമിച്ച ഫലകം സ്ഥാപിച്ചിട്ടുള്ളത്.
കാഷ്ഠം വീണ് വികൃതമായിട്ടും നഗരസഭാ അധികൃതർ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഭരണഘടനയോടുള്ള അനാദരവായി ഇതിനെ അഭിഭാഷകരടക്കം ചൂണ്ടിക്കാട്ടുന്നു. പക്ഷി കാഷ്ഠം വീഴാതെ ഫലകത്തെ സംരക്ഷിക്കണമെന്നാണ് പൊതുജനാവശ്യം.