ചവറ: നിർമാണ മേഖലയിൽ കഴിവുളളവരെ സൃഷ്ടിക്കുക എന്നതാണ് ചവറയിലെ കണ്സ്ട്രക്ഷൻ അക്കാഡമി കൊണ്ട ുദേശിക്കുന്നതെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. കണ്സ്ട്രക്ഷൻ അക്കാഡമിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ചവറയിലെ കണ്സ്ട്രക്ഷൻ അക്കാഡമിയുടെ നിർമാണ ഫ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക രാഷ്ട്രങ്ങളോട് കിട പിടിക്കത്തക്ക തരത്തിൽ ചവറയിലെ കണ്സ്ട്രക്ഷൻ അക്കാഡമിയെ മാറ്റിയെടുക്കാനുളള ശ്രമത്തിലാണ് സർക്കാർ. വ്യത്യസ്തമായ രീതീയിൽ പ്രവർത്തിക്കുന്ന ഒരു അക്കാഡമിയായി ഇത് മാറും. ലോകത്തെ പുതിയ ടെക്നോളജി പുതുതലമുറയെ പഠിപ്പിക്കാൻ സഹായിക്കുന്ന വിധത്തിലുളളതാണ് ഇവിടുത്തെ പഠന രീതി. തൊഴിൽ വകുപ്പിന് കീഴിലായായിരുക്കും ഇതിന്റെ നിയന്ത്രണം.
നാടിന്റെ വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരിക്കണം എല്ലാവരും പെരുമാറേണ്ടേ ത്. വികസന പ്രവർത്തനങ്ങളിൽ വിവാദങ്ങൾ കൊണ്ട ുവരുന്നത് ശരിയായ പ്രവണതയല്ല.അക്കാഡമിയയുടെ പ്രവർത്തനം തുടങ്ങിക്കഴിയുന്പോൾ എന്തെല്ലാം പോരായ്മകൾ ശ്രദ്ധയിൽപ്പെട്ടാൽ പരിഹരിക്കും. ഇരുപത്തിമൂന്നിന് മുഖ്യമന്ത്രി കണ്സ്ട്രക്ഷൻ അക്കാഡമി നാടിന് സമിർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കെയ്സ്, യുഎൽസിസി, കാറ്റക് എംഡിമാരായ ശ്രീറാം വെങ്കിട്ടരാമൻ, എസ്. ഷാജു, വിനോദ്, യുഎൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.ടി.പി. സേതുമാധവൻ എന്നിവർ നിർമ്മാണ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. എൻ. വിജയൻപിളള എംഎൽഎ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹൻ, സിപിഎം ചവറ ഏരിയ സെക്രട്ടറി ടി.മനോഹരൻ, സിപിഐ ജില്ലാ കമ്മിറ്റിയംഗം ഐ.ഷിഹാബ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.