വി​ദേ​ശ​മ​ദ്യ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ മദ്യം മോഷ്ടിച്ച് യുവാവ് മുങ്ങി; പിറ്റേദിവസവും എത്തിയപ്പോൾ കൈയോടൊ പൊക്കി ജീവനക്കാർ; പിടിവലിക്കിടെ  രക്ഷപ്പെട്ട് പ്രതി ചാടിക്കടന്നത് ആറടി ഉയരമുള്ള മതിൽ

പ​ത്ത​നം​തി​ട്ട: മ​ദ്യ​വി​ല്പ​ന ശാ​ല​യി​ൽ സി​സി ടി​വി​യി​ൽ കു​ടു​ങ്ങി​യ മോ​ഷ്ടാ​വി​നെ ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി​യെ​ങ്കി​ലും ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക്12.15 നാ​ണ് സം​ഭ​വം. പ​ത്ത​നം​തി​ട്ട മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ക​ൺ​സ്യൂ​മ​ർ ഫെ​ഡ് വി​ദേ​ശ​മ​ദ്യ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ക​ണ​ക്കു നോ​ക്കി​യ​പ്പോ​ൾ ബി​ല്ലി​ലും സ്റ്റോ​ക്കി​ലും പൊ​രു​ത്ത​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സി​സി ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ്രീ​മി​യം കൗ​ണ്ട​റി​ൽ നി​ന്ന് ഹെ​ൽ​മ​റ്റ് ധ​രി​ച്ച യു​വാ​വ് മ​ദ്യ​ക്കു​പ്പി​യു​മാ​യി പ​ണം ന​ൽ​കാ​തെ പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് ക​ണ്ട​ത്.

ഇ​ത് സം​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ ഇ​യാ​ൾ ഇ​ന്ന​ലെ വീ​ണ്ടും ഷോ​പ്പി​ലെ​ത്തി​യ​പ്പോ​ൾ ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി. പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​തി​ന് ശേ​ഷം ജീ​വ​ന​ക്കാ​ർ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ കൈ ​ത​ട്ടി​മാ​റ്റി മോ​ഷ്ടാ​വ് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

ച​ന്ത​യ്ക്ക് സ​മീ​പ​മു​ള്ള ആ​റ​ടി ഉ​യ​ര​മു​ള്ള മ​തി​ൽ ചാ​ടി ക​ട​ന്നാ​ണ് ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ട​ത്. 950 രൂ​പ വി​ല​യു​ള്ള മ​ദ്യ​ക്കു​പ്പി​യാ​ണ് മോ​ഷ​ണം പോ​യ​ത്. ഹെ​ൽ​മെ​റ്റ് വ​ച്ച് എ​ത്തി​യെ​ങ്കി​ലും ബൈ​ക്ക് ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. മ​റ്റ് എ​വി​ടെ​യെ​ങ്കി​ലും ബൈ​ക്ക് വ​ച്ചി​ട്ട് ന​ട​ന്നു​വ​ന്ന​താ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Related posts