വടക്കഞ്ചേരി: കണ്ടെയ്നറുകളിൽ കയറിയുള്ള മെട്രോ ട്രെയിനിന്റെ യാത്ര കൗതുകമായി. ആന്ധ്രാപ്രദേശിൽനിന്നും എറണാകുളത്തേക്കു കൊണ്ടുപോയിരുന്ന മൂന്നു മെട്രോ ട്രെയിൻ ബോഗികളാണ് മൂന്നു കണ്ടെയ്നറുകളിലായി ഇന്നലെ രാവിലെ വടക്കഞ്ചേരി ദേശീയപാതവഴി കടന്നുപോയത്.
വടക്കഞ്ചേരി മുതൽ മണ്ണുത്തിവരെ ആറുവരിപ്പാത നിർമാണം നടക്കുന്നതിനാൽ പലയിടത്തും നിർത്തിയിട്ടായിരുന്നു യാത്ര. വടക്കഞ്ചേരിയിലും കുതിരാനിലും മെട്രോ കടന്നുപോകുന്ന സമയം ഗതാഗതക്കുരുക്കും ഉണ്ടായി.