വൈപ്പിൻ: ഏലൂർ നഗരസഭയെ കണ്ടെയ്നർ റോഡിലെ ടോളിൽനിന്നും ഒഴിവാക്കിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഹൈബി ഈഡൻ എംപി മുന്നറിയിപ്പ് നൽകി. ഈ ആവശ്യത്തിൽ തീരുമാനമെടുക്കാൻ നേരത്തെ ഒരാഴ്ചത്തെ സമയം നൽകിയിരുന്നതാണ്. ഇതിനുശേഷം രണ്ട് ദിനങ്ങൾ പിന്നിട്ടെങ്കിലും വീണ്ടും രണ്ട് ദിവസം കൂടി അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്. തീരുമാനം ഇനിയും നീണ്ടുപോകരുതെന്ന് എംപി ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
കണ്ടെയ്നർ റോഡിലെ ടോൾ പിൻവലിക്കൽ ;തീരുമാനം വൈകിയാൽ പ്രക്ഷോഭമെന്ന് ഹൈബി ഈഡൻ എംപി
