ലോറിയിലേക്ക് കണ്ടെയ്നർ ഇറക്കുന്നതിനിടയിൽ ക്രെയിനിന്റെ വടം പൊട്ടി കണ്ടെയ്നർ ജീവനക്കാരന്റെ മേൽ പതിക്കുന്ന വീഡിയോ വൈറലാകുന്നു. കസഖിസ്ഥാനിൽ നിന്നാണ് പേടിപ്പെടുത്തുന്ന ഈ വീഡിയോ.
ക്രെയിൻ ഉപയോഗിച്ച് കണ്ടെയ്നർ ലോറിയിലേക്ക് ഇറക്കുന്പോൾ കൃത്യസ്ഥലത്ത് വയ്ക്കാൻ ഒരാൾ ലോറിയിൽ നിൽക്കുകയായിരുന്നു. പെട്ടെന്ന് വടം പൊട്ടി കണ്ടെയ്നർ ലോറിയിലേക്ക് വീണു. ലോറിയിൽ നിന്നയാൾ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. സമീപത്തു നിന്നയാൾ പകർത്തിയ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.