ആലപ്പുഴ: ധനകാര്യസ്ഥാപനങ്ങൾ വീടുകൾ തോറും കയറിയിറങ്ങി പണപ്പിരിവ് നടത്തുന്നതിനുള്ള നിരോധനം നിലനിൽക്കേ കെഎസ്ഫ്ഇ പോലുള്ള സർക്കാർ സ്ഥാപനങ്ങളുടെ ചിട്ടികൾ തുടരുന്നത് ചിറ്റാളൻമാരായ പൊതുജനങ്ങളെ വലയ്ക്കുന്നു.
കണ്ടെയ്ൻമെന്റ് സോണുകളിൽ ധനകാര്യ സ്ഥാപനങ്ങൾ, ചിട്ടി കന്പനികൾ, മൈക്രോ ഫിനാൻസ് തുടങ്ങിയ സ്ഥാപനങ്ങൾ വീടുകൾ കയറിയുള്ള പണപ്പിരിവ് നടത്താൻ പാടില്ലെന്നാണ് കളക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു.
കണ്ടെയ്ൻമെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം മാസ്ക്ക്, ഷീൽഡ്, ഗ്ലൗസ് തുടങ്ങിയവ ധരിച്ച് പണപ്പിരിവ് നടത്താമെന്നും ഉത്തരവിൽ പറയുന്നു.
പണപ്പിരിവിന് ആളെത്താനും പൊതുജനങ്ങൾക്ക് നേരിട്ടെത്തി പണമടയ്ക്കാനും സാധിക്കാത്ത സാഹചര്യത്തിൽ ഭൂരിഭാഗം ആളുകൾക്കും ചിട്ടി മുടങ്ങുകയാണ്.
ഫൈൻ കൂടാതെ ചിട്ടി അടച്ചു തീർക്കാൻ ഈ മാസം 31വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും പണം അടയ്ക്കാത്ത പക്ഷം ചിട്ടി നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കാത്ത അവസ്ഥയാണ് കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്ക്.
സാധാരണക്കാരായ ചിറ്റാളൻമാർക്ക് ഇതു വലിയ വെല്ലുവിളി തന്നെയാണ്. ചിട്ടി താല്‍ക്കാലികമായി നിർത്തിവയ്ക്കണമെന്നാണ് ഉയരുന്ന ആവശ്യം. എന്നാണ് ഇതു സംബന്ധിച്ച് യാതൊരു നിർദേശവും ശാഖാ ഓഫീസുകൾക്ക് ലഭിച്ചിട്ടില്ല.
അതേസമയം
കണ്ടെയ്ൻമെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളിൽ പണപ്പിരിവ് നടത്താൻ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമുള്ള ആവശ്യമായ സാധന സാമഗ്രികൾ ജീവനക്കാർക്ക് ഉണ്ടെന്ന് സ്ഥാപന മേധാവികൾ ഉറപ്പ് വരുത്തണമെന്ന നിർദേശം കളക്ഷന്‍ ഏജന്റുമാരുടെ കാര്യത്തിൽ പൂർണമായും പാലിക്കപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്.