പ്രകൃതിയേക്കുറിച്ച് ആളുകള്‍ക്ക് അറിയാവുന്നതിനേക്കാളേറെക്കാര്യങ്ങള്‍ അത് രഹസ്യമാക്കി വച്ചിരിക്കുകയാണ്. അപ്രത്യക്ഷമാകലുകളും പ്രത്യക്ഷപ്പെടലുകളും ഭൂമിയില്‍ സ്വാഭാവികമാണ്. വന്‍കരകള്‍ പൊട്ടിപ്പിളര്‍ന്നു സമുദ്രത്തിനു വഴിമാറിയതിനിടെ എപ്പോഴോ കാണാതായ പുരാതന ഭൂഖണ്ഡം കടലിന്റെ അടിയിലുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇരുപതുകോടി വര്‍ഷം മുന്‍പു വിഭജിക്കാന്‍ തുടങ്ങിയ ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്റെ തുണ്ടുകളിലൊന്നിന്റെ സാന്നിധ്യം ഇന്ത്യന്‍ മഹാസമുദ്രത്തിലെ മൊറീഷ്യസ് ദ്വീപിനടിയില്‍ ഉണ്ടെന്നാണ് ഇവര്‍ സംശയിക്കുന്നത്.
മഹാഭൂഖണ്ഡം വിഭജിച്ച് ഇന്ത്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, അന്റാര്‍ട്ടിക്ക എന്നീ വന്‍കരകളായി അടര്‍ന്നുമാറിയപ്പോള്‍ മഡഗാസ്‌കര്‍ ദ്വീപില്‍നിന്നു പൊട്ടിപ്പുറപ്പെട്ട പുരാതന ഭൂഖണ്ഡത്തിന്റെ ചെറുഭാഗമാണ് ഇപ്പോള്‍ മൗറീഷ്യസിനടിയില്‍ കഴിയുന്നത്. താരതമ്യേന പഴക്കം കുറവായ ലാവകൊണ്ടു മൂടിയ പുരാതന ഭൂവല്‍ക്കഭാഗം കണ്ടെത്തിയതാണ് ഗവേഷകര്‍ക്ക് പ്രചേദനമായത്. ലാവ കൂടിയ പാറകളിലെ സിര്‍കോണ്‍ എന്ന ധാതുവിനേക്കുറിച്ച് പഠനം നടത്തിയപ്പോള്‍ മൗറീഷ്യസ് ദ്വീപിനേക്കാള്‍ പ്രായമുള്ളവായിണെതെന്ന് അവര്‍ സ്ഥിരീകരിച്ചു. മൗറീഷ്യസിന്റെ പ്രായത്തിന് നിരക്കാത്ത ധാതു മറ്റെവിടെനിന്നെങ്കിലും കാറ്റടിച്ചും മറ്റും എത്തിപ്പെട്ടതായിക്കൂടേയെന്ന വാദവുമായി വിമര്‍ശകരും രംഗത്തുണ്ട്.