രാജ്യത്തെ നിരവധി പൗരന്മാര്‍ക്ക് കോവിഡ് ബാധയേല്‍ക്കാന്‍ കാരണമായ തബ്‌ലീഗ് സമ്മേളനം നടന്നതെവിടെ ? പിഎസ്‌സി ബുള്ളറ്റിനില്‍ വന്ന ചോദ്യം കണ്ട് ഞെട്ടി സര്‍ക്കാര്‍; മൂന്ന് എഡിറ്റര്‍മാരെ നീക്കി…

നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട ചോദ്യം പ്രസിദ്ധീകരിച്ച് കേരള പിഎസ് സിയുടെ ഔദ്യോഗിക പ്രസിദ്ധീകരണം.

2020 ഏപ്രില്‍ 15നു പുറത്തിറങ്ങിയ പിഎസ്‌സി ബുള്ളറ്റിനിലാണ് വിവാദ ചോദ്യം അച്ചടിച്ചു വന്നത്.

സമകാലികം എന്ന ശീര്‍ഷകത്തില്‍ എ ശ്രീകുമാറും ബി രാജേഷ് കുമാറും ചേര്‍ന്ന് തയ്യാറാക്കിയ വിവരങ്ങളിലാണ് തബ് ലീഗ് ജമാഅത്തിനെക്കുറിച്ച് പരാമര്‍ശമുള്ളത്.

രാജ്യത്തെ നിരവധി പൗരന്മാര്‍ക്ക് കോവിഡ് 19 ബാധയേല്‍ക്കാന്‍ കാരണമായ തബ് ലീഗ് മത സമ്മേളനം നടന്നത് എവിടെ ?

എന്നതായിരുന്നു ചോദ്യം. നിസ്സാമുദ്ദീന്‍ എന്ന് ഉത്തരവും ഇതിനോടനുബന്ധിച്ച് കൊടുത്തിരിക്കുന്നു.

സംഭവം വിവാദമായതിനെത്തുടര്‍ന്ന് എഡിറ്റോറിയല്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ പിഎസ് സി നടപടി സ്വീകരിക്കുകയും ചെയ്തു.

മൂന്ന് പേരെ എഡിറ്റോറിയല്‍ സ്ഥാനത്ത് നിന്ന് നീക്കി. ഉദ്യോഗസ്ഥര്‍ക്കെതിരെ പിഎസ്സി അന്വേഷണം നടത്തും. വിവാദമായ ലക്കം പിഎസ്‌സി ഔദ്യോഗിക സൈറ്റില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.

Related posts

Leave a Comment