ആ ഫോണ്‍ ജീ​വി​ന​ക്കാ​ർ വാ​ങ്ങി​വെ​ച്ചി​രു​ന്നു..! കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ 13,000 രൂ​പ വി​ല​യു​ള്ള ഫോ​ൺ ക​ലു​ങ്കി​ന​ടി​യി​ൽ; അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സൂ​പ്ര​ണ്ടി​ന്‍റെ നി​ർ​ദേ​ശം

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​യാ​ളു​ടെ 13,000 രൂ​പ വി​ല​യു​ള്ള സ്മാ​ർ​ട് ഫോ​ണ്‍ ക​ലു​ങ്കി​ന​ട​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സൂ​പ്ര​ണ്ട് നി​ർ​ദേ​ശം ന​ല്കി.

മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ 17നു ​കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച സം​ക്രാ​ന്തി സ്വ​ദേ​ശി ശ്രീ​കു​മാ​റി​ന്‍റെ ഫോ​ണാ​ണ് അ​ടു​ത്ത ദി​വ​സം ആ​ർ​പ്പൂ​ക്ക​ര കോ​ലോ​ട്ട് അ​ന്പ​ല​ത്തി​നു സ​മീ​പം റോ​ഡി​നോ​ടു ചേ​ർ​ന്നു ക​ലു​ങ്കി​ന​ട​യി​ൽ​ നി​ന്നു ക​ണ്ടെ​ത്തി​യ​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ രോ​ഗി​യു​ടെ ഫോ​ണ്‍ ആ​ശു​പ​ത്രി ജീ​വി​ന​ക്കാ​ർ വാ​ങ്ങി​വെ​ച്ചി​രു​ന്നു. പി​ന്നീ​ട് മ​ര​ണ​ശേ​ഷം ബ​ന്ധു​ക്ക​ൾ ഫോ​ണ്‍ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല.

തു​ട​ർ​ന്നു ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ഴാ​ണ് ക​ലു​ങ്കി​ന​ടി​യി​ൽ നി​ന്നും ഫോ​ണ്‍ ല​ഭി​ച്ച​താ​ണെ​ന്നു​ള്ള വി​വ​രം ആ​ർ​പ്പൂ​ക്ക​ര സ്വ​ദേ​ശി അ​റി​യി​ച്ച​ത്. ഇ​തേത്തു ട​ർ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പ​രാ​തി​പ്പെ​ട്ട​ത്.

Related posts

Leave a Comment